യുറോപ്പിലും വടക്കെ അമേരിക്കയിലുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ വ്യവസായ വിപ്ലവത്തിനു ശേഷം മാത്രം ഉണ്ടായ ആരോഗ്യ, വിദ്യാഭ്യാസ, സാമുഹികക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനു സമാനമായ നേട്ടങ്ങൾ വ്യവസായ വിപ്ലവമൊന്നും നടക്കാത്ത, വലിയൊരു വിഭാഗം ജനങ്ങളും തൊഴിൽ രഹിതർ പോലുമായിരുന്ന, കെരളത്തിൽ കഴിഞ്ഞ ദശകങ്ങളിലുണ്ടായി. പലരും കേരളാ മോഡൽ വികസനം എന്നു വിശേഷിപ്പിച്ച, സാർവത്രികമായ സൗജന്യ വിദ്യാഭാസവും സൗജന്യ ചികിത്സയും
സാമൂഹിക ക്ഷേമ നടപടികളും ഉൾപ്പെട്ട നയങ്ങളായിരുന്നു ഇതു സാധ്യമാക്കിയത്.
എന്നാൽതൊന്നൂറ്റിയൊന്നിലെ ഒന്നാം മൻമോഹൻ സാമ്പത്തിക വിപ്ലവത്തിനു ശേഷം കേരളത്തിലെ സർക്കാരുകൾ പൊതുജനാരോഗ്യ സംവിധാനത്തെ തീരെ ദുർബലപ്പെടുത്തുകയും അതുവഴി സ്വകാര്യ ആശുപത്രികൾക്ക് വളരാനുള്ള വഴിയൊരുക്കുകയും ചെയ്തു. അതിനു മുൻപേ തന്നെ സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ മനംമടുത്ത മധ്യവർഗ്ഗ സമൂഹം സ്വകാര്യ ആശുപത്രികളിലേക്ക് മാറിത്തുടങ്ങിയിരുന്നു. എന്നാൽ മൻമോഹൻ വിപ്ലവത്തിനു ശേഷം പുതിയ സഹസ്രാബ്ദത്തിൽസ്വകാര്യ ആശുപത്രി വ്യവസായത്തിൽ വലിയ വിപ്ലവം ഉണ്ടാവുകയും കേരളത്തിലെ എറ്റവും ലാഭകരമായ ബിസിനസ്സുകളിലൊന്നായി അതു മാറുകയും ചെയ്തു.
വളർന്നു വരുന്ന വിദ്യാസമ്പന്നരായ മധ്യവര്ഗ്ഗ സമൂഹം അമിത ഭക്ഷണവും ശരീരമനങ്ങായ്മയും മൂലമുള്ള നിരവധിയായ ജിവിത ശൈലീ രോഗങ്ങൾ മുതൽഹൈപോ തൈറോയിഡിസം പോലെ എത്ര ചികിത്സിച്ചാലും മാറാത്ത പുതിയ ന്യൂ ജനറേഷൻ രോഗങ്ങളുടെ വരെ ഒരു അക്ഷയ ഖനിയാണ്. ഇതു കൂടാതെയാണു കണ്ണിൽ കണ്ട ആരോഗ്യ മാസികകളൊക്കെ വായിച്ചും, ചാനലുകളിലെ ഡോക്ടർ ലൈവ് പരിപാടികൾ കണ്ടും, ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങളെ കുറിച്ച് അറിവ് നേടി ഈ രൊഗമൊക്കെ എനിക്കുമില്ലേ എന്ന സംശയവുമായി ഡോക്ടർമാരെ സമീപിക്കുന്ന രീതിയും. ചുരുക്കിപ്പറഞ്ഞാൽ ആശുപത്രി വ്യവസായികൾക്ക് കേരളമൊരു നിത്യ സ്വർഗ്ഗമാണ്.
പക്ഷേ നേരാംവണ്ണം വ്യവസായം നടത്തി കിട്ടുന്ന ലാഭം പോരാതെ, കൂടുതൽ കൂടുതൽ വേണം എന്ന ആർത്തിയിലാണ് ലാഭം കൂട്ടാനുല്ല മാർഗ്ഗങ്ങളേത് എന്ന അന്വേഷണം. അതിലൊരു വഴിയാണ് നഴ്സുമാരുടെ ശമ്പളം കുറയ്ക്കലും അവരെക്കൊണ്ടു തൂപ്പു ജോലി വരെയെടുപ്പിക്കലും.
ഒരാശുപത്രിയിൽ നിയമിക്കേണ്ട ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിനു ഇന്ത്യൻ മെഡിക്കൽ കൌണ്‍സിൽ നിശ്ചയിച്ച കണക്കുണ്ട്. എന്നാൽ തൂപ്പുകാർ മുതലുള്ള മറ്റു ജീവനക്കരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. സമൂഹത്തിലെ സവര്ണ്ണ വിഭാഗമായ, പലപ്പോഴും ആശുപത്രി വ്യവസായത്തിൽ പങ്കു കച്ചവടക്കാരായ ഡോക്ടർമരുടെ ശമ്പളത്തിൽ കൈകടത്താൻ സാധിക്കില്ല. പിന്നെ സാധിക്കുന്ന ഒരേയൊരു ചെലവുചുരുക്കൽ മാര്ഗ്ഗമാണ് നഴ്സുമ്മരുറ്റെ ശമ്പളം കുറയ്ക്കുക എന്നതും അവരെ കൊണ്ടു തൂപ്പു ജോലി മുതൽ ബില്ലിംഗ് ക്ലാർക്കിന്റെ പണി വരെ ആശുപത്രിയിലെ എല്ലാ ജോലികളും ചെയ്യിക്കുക എന്നതും. അതാവുമ്പോൾ തൂപ്പു ജോലിക്കാർക്ക് കൊടുക്കേണ്ട ശമ്പളം വരെ ലാഭിക്കാം.
നടത്തിപ്പു ചെലവു കുറയ്ക്കാനും വരുമാനം കൂട്ടാനും നമ്മുടെ നാട്ടിലെ ആതുര ശുശ്രൂഷാ വ്യവസായികൾ കണ്ടുപിടിച്ച മറ്റൊരു മാർഗ്ഗം രസകരമാണ്. ഓരോ സ്വകാര്യ ആശുപത്രിയോടും ചേർന്ന് ഒരു നർസിങ്ങ് കോളേജ് തുടങ്ങുക. അഡ്മിഷന് കോഴപ്പണം വാങ്ങാം, പിന്നെ ഫീസും വാങ്ങാം. ഇതൊന്നും കൂടാതെ വിദ്യാർത്ഥികളെ കൊണ്ട് ആശുപത്രിയിലെ എല്ലാ പണിയുമെടുപ്പിക്കാം, അതിനവര്ക്ക് ശമ്പളവും കൊടുക്കേണ്ട. കൂടുതലും പെണ്‍കുട്ടികളായതു കൊണ്ട് അവര്‍ സമരത്തിനൊന്നും പോവുകയുമില്ല.
പിന്നെ അഥവാ നഴ്സുമാരെ നിയമിക്കുകയാണെങ്കിൽ തന്നെ അവർക്കു കാരാൻ അടിസ്ഥാനത്തിൽ താല്കാലിക നിയമനം മാത്രം നല്കുക. അടങ്ങിയൊതുങ്ങി നില്ക്കുന്നവർക്കു മാത്രമേ കരാര് പുതുക്കി നല്കുകയുള്ളൂ. സർക്കാർ നിയമനനുസരിച്ചുള്ള മിനിമം വേതനം ചോദിക്കുന്നവരെ കരാർ പുതുക്കാതെ പിരിച്ചു വിടുക.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന ഈ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തി ജനശ്രദ്ധ ആകർഷിച്ചത് നഴ്സുമാർ തന്നെയാണ്. ഓരോ ആശുപത്രികളിലായി രൂപീകരിച്ച നഴ്സുമാരുടെ സംഘടനകളെ ഏകോപിപ്പിച്ച് സംസ്ഥാന തലത്തിൽ യു.എൻ.എ എന്ന പേരിൽ ട്രേഡ് യുണിയൻ രൂപീകരിച്ചു. എന്നിട്ടും അവരെ പിന്തുണച്ചത് മുഖ്യധാരയിൽ പെടാത്ത സംഘടനൾ മാത്രമായിരുന്നു. നഴ്സുമാരുടെ സമരങ്ങൾ പൊളിക്കാൻ പലവിധ ശ്രമങ്ങൾ നടന്നു. എസ്മ പ്രയോഗിക്കാൻ പോലും ശ്രമമുണ്ടായി. ഒടുവിൽ പക്ഷേ സർക്കാരിനു വഴങ്ങേണ്ടി വന്നു.
അങ്ങനെ മുഖ്യധാരാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയൊന്നും പിന്തുണയില്ലാതെ നേടിയെടുത്ത മിനിമം വേതനം പക്ഷേ ഇപ്പോഴും കടലാസിൽ മാത്രമേ നിലവിലുള്ളൂ. മിക്കവാറും ആശുപത്രികൾ സർക്കാർ ഇറക്കിയ വിജ്ഞാപനം വകവെച്ചിട്ടില്ല. അതിനാൽ നഴ്സുമാരുടെ പ്രശ്നങ്ങളും സമരവും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇപ്പോഴും തുടരുന്നു.
കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ മിനിമം വേതന പ്രശ്നത്തിൽ രണ്ടു പേരെ പിരിച്ചു വിട്ടതിനെ തുടർന്നു സമരം തുടങ്ങിയിട്ട് ഒന്നരയാഴ്ചയായി. കുമാർ ബിശ്വാസിന്റെ മുൻകാല വാമൊഴി പരാക്രമത്തിന്റെ പേരിൽ അക്രമം നടത്തിയ യൂത്ത് കോണ്ഗ്രസ്സ്കാർ പാവം നഴ്സുമാരുടെ ശമ്പളം വങ്ങികൊടുക്കാൻ കൂടി ഒന്ന് പരിശ്രമിച്ചിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെട്ടെനെ. യു.ഡി.എഫ് സർക്കാർ തന്നെ വിജ്ഞാപനം ചെയ്തിട്ടുള്ള മിനിമം വേതനം നഴ്സുമ്മാർക്കു ലഭ്യമാക്കാൻ യൂത്ത് കോണ്ഗ്രസ്സ് ആത്മാർഥമായി പരിശ്രമിച്ചാൽ സാധിക്കും.

No comments:
Post a Comment