ഡൽഹിയിലെ തെരെഞ്ഞെടുപ്പു കാലത്ത് മറ്റു രാഷ്ട്രീയപ്പാർട്ടികളിൽ നിന്നും ആം ആദ്മി പാർട്ടിക്ക് ഉണ്ടായിരുന്ന പ്രധാനപ്പെട്ട വ്യത്യാസം "ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും", "അതിമതി തുടച്ചു നീക്കും" തുടങ്ങിയ രീതിയിലുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം പല്ലവികളിൽ നിന്നു വ്യത്യസ്ഥമായി, നമ്മുടെ കപട ജനാധിപത്യത്തിലെ ചില യാഥാർത്ഥ്യങ്ങളും താരതമ്യങ്ങളും ആം ആദ്മി പാർട്ടി വിളിച്ചു പറഞ്ഞപ്പോൾ, ജനങ്ങൾ ആപിനോട് എമ്പതൈസ് ചെയ്യുകയും, ആം ആദ്മി പാർട്ടി നേതക്കളെ അവരുടെ പ്രതിനിധികളായി കാണുകയും ചെയ്തു. ഇതിന്റെ കൂടെ ഡൽഹിയിൽ ബസ്സിൽ ഒരു പെൺകുട്ടി അതിഭീകരമായി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള സർക്കാരിന്റെ സാമ്പ്രദായിക പ്രതികരണങ്ങളുണ്ടാക്കിയ രോഷവും, അവിടെയുമുണ്ടായ ആപിന്റെ റാഡിക്കൽ പ്രതികരണവും, ഒരു പുതിയ രാഷ്ട്രീയ ചലനത്തോടുള്ള മാധ്യമങ്ങളുടെ വാർത്താ കൗതുകവുമെല്ലാം കൂടി ചേർന്നപ്പോഴാണ് അതൊരു അസാധാരണ തെരെഞ്ഞെടുപ്പു വിജയമായി മാറിയത്.
അധികാരത്തിൽ കയറിയ കേജ്രിവാൾ ചെയ്യേണ്ടിയിരുന്നത് തങ്ങളുടെ സംസാരത്തിലെ ആ വ്യത്യാസം പ്രവൃത്തിയിലും കൊണ്ടു വന്ന് ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു. ലഭ്യമായ അധികാരം, അത് എത്രതന്നെ ചെറുതായിക്കൊള്ളട്ടെ, അതു ഭംഗിയായി വിനിയോഗിച്ച് ഒരു പ്രാദേശിക ഭരണ മാതൃക സൃഷ്ടിക്കുന്നതിനു പകരം, ലഭിച്ച അധികാരം കുറഞ്ഞു പോയി എന്നു പരാതിപ്പെട്ട് സർക്കാർ തന്നെ സമരം ചെയ്തതോടെ ദേശീയ തലത്തിൽ ജനങ്ങൾക്കു ഈ ടീമിലുള്ള വിശ്വാസം കുറഞ്ഞു. അതു പോലെ, എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങൾ ചെയ്ത് ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുമായിരുന്ന ഒരു അസുലഭാവസരം ജനലോക്പാൽ ബിൽ അവതരിപ്പിക്കാനാവാത്ത കാരണം പറഞ്ഞ് രാജിവച്ചത് വലിയൊരു അബദ്ധമായി.
അടുത്ത തെറ്റ് ഡൽഹി എന്ന ചെറിയ പ്രദേശത്ത്, കേജ്രിവാളിനും കൂട്ടർക്കും സ്വന്തം കൈവെള്ള പോലെ നേരിട്ടറിയാവുന്ന ഒരു പ്രദേശത്ത്, കേജ്രിവാളിന്റെയും സഹപ്രവർത്തകരുടേയും നേരിട്ടുള്ള മേൾനോട്ടത്തിൽ നേടിയ ഒരു വിജയത്തെ, ഇന്ത്യയെന്ന വൈവിധ്യങ്ങൾ നിറഞ്ഞ ഒരു വലിയ ജനതയിലേക്കു വലിച്ചു നീട്ടാൻ (scale) ശ്രമിച്ചു എന്ന അബദ്ധം. അതും പാർട്ടിക്ക് വിശ്വസിക്കാവുന്ന ഒരു സംഘടനാ സംവിധാനം ഉണ്ടാവുന്നതിനു മുൻപ്. ഓരോ സംസ്ഥാനങ്ങളിലെ പ്രവർത്തകരും സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയുടെ പേരിൽ അവിടങ്ങളിൽ കാട്ടിക്കൂട്ടിയതെന്തൊക്കെയായിക്കും എന്നത് നമുക്ക് ഇതുവരെ അറിവായിട്ടില്ല. ദേശീയ സമിതിയിലേക്കണെങ്കിൽ പരാതിയുടെ പ്രളയമായതിനാൽ അവർക്ക് നെല്ലും പതിരും തിരിച്ചറിയാൻ ഇപ്പോഴും സാധിച്ചിട്ടുമില്ല.
ഡൽഹിയിലെ അപ്രതീക്ഷിത വിജയം നാഷണൽ കമ്മിറ്റിയെ സിസ്റ്റമാറ്റിക്കും ഐഡിയോളജിക്കലുമായ ആദ്യ സമീപനത്തിൽ നിന്നും തന്ത്രപ്രധാനമായ പുതിയൊരു സമീപനത്തിലേക്കു മാറാൻ പ്രേരിപ്പിച്ചു. എന്നാൽ ഡൽഹിയിലെ സാന്ദർഭിക തന്ത്രങൾ ദേശീയ തലത്തിലേക്കു വ്യാപിപ്പിച്ചപ്പോൾ പക്ഷേ പാളി.
ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന, കേന്ദ്രത്തിലെ സർക്കാരിന്റെ പ്രാദേശിക പ്രതിനിധി കൂടിയായിരുന്ന ഷീലാ ദീക്ഷിതിനോട് അന്നത്തെ വിലക്കയത്തിന്റെയും, വൈദ്യുതി നിരക്കു വർദ്ധനവിന്റെയും, പിന്നെ കോമൺവെൽത്ത് അഴിമതിയുടെയും, കേന്ദ്ര അഴിമതിക്കഥകളുടേയും പശ്ചാത്തലത്തിൽ നേടിയ വിജയവും അതിന്റെ റൊമാന്റിക്ക് ഇമ്പാക്ടും വാരണാസിയിൽ അനുകരിക്കാൻ ശ്രമിച്ചത് വലിയൊരു തന്ത്രപരമായ പാളിച്ചയായി.
ഗുജറാത്ത് വികസനത്തിന്റെ മായക്കഥകളുമായി വന്ന മോഡി തടഞ്ഞു നിർത്താനാവാത്ത ഒരു അശ്വമേധ പടയോട്ടക്കാരന്റെ ഇമേജാണു സൃഷ്ടിച്ചത്. ദേശീയതലത്തിൽ മോഡി ഒരു പുതു പ്രതീക്ഷയും കൗതുകവുമുണ്ടാക്കി. ദൗർബല്യത്തിന്റെ പ്രതീകങ്ങളായ, ഒന്നു പ്രസംഗിക്കാൻ പോലുമറിയാത്ത മൻമോഹൻ സിംഗിന്റേയും, രാഹുൽ ഗാന്ധിയുടേയും, സോണിയാ ഗാന്ധിയുടേയും മുന്നിലേക്ക് ഒരു കരുത്തനായ പടയോട്ടക്കരന്റെ ഇമേജിൽ വന്ന മോഡിക്ക് സ്വാഭാവികമായി മേൽക്കൈ ലഭിച്ചു.
പുതുകൗതുകമായ മോഡിക്കെതിരേ വാരണാസിയിൽ മത്സരിക്കുന്നതിനു പകരം, അഴിമതിയിൽ കുളിച്ച അന്നത്തെ സർക്കാരിന്റെ അനന്തരാവകാശിയും അപ്രഖ്യാപിത യുവരാജാവുമായിരുന്ന രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ മത്സരിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ചിത്രം ദേശീയ തലത്തിൽ തന്നെ മാറിപ്പോയേനെ. വാരണാസിയിൽ ചെന്ന് മോഡിയേക്കുറിച്ചുള്ള പ്രതീക്ഷകളിലേക്കു മത്സരം ഫോക്കസ് ചെയ്യുന്നതിനു പകരം അമേഠിയിൽ രാഹുലിന്റെ പോരായ്മകളിലേക്കു ഫോക്കസ് ചെയ്യാമായിരുന്നു. സത്യത്തിൽ വാരണാസിയിൽ ചെന്നു മോഡിക്കെതിരേ മത്സരിക്കുക വഴി, കേജ്രിവാൾ ചെയ്തത് ജനങ്ങളുടെ ശ്രദ്ധ തന്നിൽ നിന്നു മോഡിയിലേക്കു മാറ്റുകയാണ്.
മറ്റൊരു തെറ്റ് ജയിക്കാനായിട്ടായിരുന്നു തെരെഞ്ഞെടുപ്പു മത്സരമെങ്കിൽ തെരെഞ്ഞെടുത്ത പത്തോ മുപ്പതോ മണ്ഢലങ്ങളിൽ മത്സരിച്ച്, മറ്റു പാർട്ടികളുടേതിൽ നിന്നു വ്യത്യസ്ഥമായ പുതിയൊരു പ്രചരണ ശൈലിയുമായി അവിടെയെല്ലാം ജയിക്കാൻ ശ്രമിക്കേണ്ടിയിരുന്നതിനു പകരം, നാനൂറിലധികം മണ്ഢലങ്ങളിൽ മത്സരിച്ച് വീരചരമം പ്രാപിച്ചു. ഇനി അതല്ല പാർട്ടിയുടെ ആശയങ്ങൾ രാജ്യം മുഴുവൻ ചർച്ചാ വിഷയമാക്കുകയായിരുന്നു മത്സരത്തിന്റെ യഥാർത്ഥ ലക്ഷ്യമെങ്കിൽ എല്ലാ മണ്ഢലങ്ങളിലും മത്സരിക്കുകയും ഒരു പോളിസിയുണ്ടാക്കി അതു ചർച്ചാ വിഷയമാക്കുകയും ചെയ്യണമായിരുന്നു. എന്നാൽ അവിടെയും പാർട്ടിക്ക് ഗംഭീരമായി പാളി.
പർട്ടിയുടെ പോളിസി എന്താണെന്ന് പാർട്ടി അംഗങ്ങൾക്കെന്നല്ല മത്സരിച്ച സ്ഥാനാർത്ഥികൾക്കു പോലും ഇപ്പോഴും അറിയില്ല. കാരണം പാർട്ടി അങ്ങനെയൊരു നയ രൂപീകരണം ഇതു വരെ നടത്തിയിട്ടില്ല. ഓരോ വിഷയത്തിലും പാർട്ടിയുടെ നിലപാടെന്താണ് എന്ന് ഇതുവരെ വ്യക്തതയില്ല. ജനലോക്പാൽ, വിവരാവകാശം, സേവനാവകാശം എന്നു മാത്രം ഉരുവിട്ടുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് അയുസ്സു തികക്കാനൊക്കില്ല. സത്യത്തിൽ ജനലോക്പാൽ എന്ന ദിവ്യ ഔഷധം കൊണ്ട് രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയുമില്ല.
ശരി എല്ലാം കഴിഞ്ഞു ഇനിയെന്ത്? മാധ്യമങ്ങൾ മാത്രമല്ല പാർട്ടി അംഗങ്ങൾ പോലും ഇപ്പോൾ പാർട്ടിയുടെ ഭാവിയെ വരാനിരിക്കുന്ന ഡൽഹി തെരെഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചാണ് കാണുന്നത്. ഇനി അഥവാ ഡൽഹിയിൽ അധികാരം നേടിയാൽ തന്നെ അതു കൊണ്ടു മാത്രം ദേശീയ തലത്തിലും ഇങ്ങു കേരളത്തിലും പാർട്ടിക്കു കഴിഞ്ഞ ഡിസംബറിനു ശേഷം ഉണ്ടായ ഉന്മേഷമൊന്നും ലഭിക്കാൻ പോവുന്നില്ല. മോദിയുടെ ഡൈനാമിസിറ്റിക്കും, തന്ത്രഞ്ജതക്കും, മോഡിക്കുള്ള അസാമാന്യ മാധ്യമ പിന്തുണക്കും മുൻപിൽ ഡൽഹി സർക്കാരിന്റെ നവഗാന്ധിയൻ ഏർപ്പാടുകളും പ്രാദേശിക തലത്തിലുള്ള ഭരണപരമായ പരിഷ്കാരങ്ങളും തമസ്ക്കരിക്കപ്പെടാനും അവഗണിക്കപ്പെടാനുമാണു സാധ്യത. അതായതു നല്ല ഭരണം നടത്തിയാൽ ഡൽഹിക്കാർക്കു പ്രയോജനമുണ്ടാകുമെന്നല്ലാതെ പുറമേക്കു കാണാനൊന്നുമുണ്ടാവില്ല. മറിച്ചു വീണ്ടും വാർത്ത സൃഷ്ടിക്കാനായി ഗിമ്മിക്കു കാണിച്ചാൽ, അതു തിരിച്ചടിക്കുകയും ഗിമ്മിക്കുകളുടെ ചക്രവർത്തിയായ മോഡിയുടെ വിദ്യകൾക്കു മുൻപിൽ നിഷ്പ്രഭമാവുകയും ചെയ്യും.
ഇപ്പോൾ നടത്തുന്നതു പോലെയുള്ള പരമ്പരാഗത ശൈലിയിൽ ഒരു വിപുലമായ സംഘടനാ സംവിധാനം (ബൂത്തു തലം മുതലുള്ളത്) നിർമ്മിച്ചെടുക്കാനുള്ള ശ്രമവും കേരളത്തിൽ വിജയിക്കില്ല. കേരളത്തിലെ ചുറ്റുപാടിൽ പാർട്ടിയുടെ സജീവ പ്രവർത്തനത്തിലേക്കു വരുന്നത് ഒന്നുകിൽ പണിയില്ലാ കുറെയാളുകളും (അവർ മാത്രമേ സ്ഥാനങ്ങൾക്കു വേണ്ടി ചുറ്റിപ്പറ്റി നിൽക്കുകയും സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യൂ), പിന്നെ ഇപ്പോൾ ഉന്നത സമിതികളിലേക്കു നോമിനേറ്റു ചെയ്യപ്പെടുന്നതു പോലെയുള്ള കാലം കഴിഞ്ഞ പഴയ സിംഹങ്ങളുമായിരിക്കും. അവർക്കൊന്നും റാഡിക്കലായി ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. അതു സാധിക്കുക വിദ്യാസമ്പന്നരായ ലോകത്തേക്കുറിച്ച് അറിവുള്ള ചെറുപ്പക്കർക്കാണ്. അവർക്കെല്ലാം തൊഴിലുണ്ട്, പാർട്ടിയും സംഘടനാ തെരെഞ്ഞെടുപ്പും, മിഷൻ വിസ്താറും കുട്ടിക്കളിയുമൊക്കെയായി നടക്കാൻ അവർക്കു സമയമില്ല.
മാത്രവുമല്ല ബൂത്തു തലത്തിൽ ആളെ സംഘടിപ്പിക്കാനും, യൂണിറ്റ് തല പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനും, ധർണ്ണക്കും പിക്കറ്റിങ്ങിനും പ്രകടനത്തിനുമൊന്നു കേരളത്തിൽ ഇനി പഴയ പോലെ ആളെക്കിട്ടില്ല. കോണ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും വരെ ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് കൂലിക്ക് ആളെയിറക്കിയിട്ടാണ്. മാത്രവുമല്ല പണ്ടത്തേപ്പോലെ കവല പ്രസംഗങ്ങളും പൊതു യോഗങ്ങളും വഴിയല്ല ഇന്നു ജനങ്ങളെ സ്വാധീനിക്കുക. ഇന്നു ജനങ്ങൾ ലോകവുമായി സംവദിക്കുന്നത്, നാട്ടു വർത്തമാനമറിയുന്നത് ടിവിയുടെ മുന്നിലിരുന്നാണ്. ജഡ്ജിമാർ വിധിയെഴുതുന്നതു പോലും ടിവി കണ്ടിട്ടാണ്. അപ്പോൾ ജനങ്ങളെ സ്വാധീനിക്കാനുള്ള വഴിയും പാർട്ടിയെ വളർത്താനുള്ള വഴിയും മാധ്യമങ്ങളാണ്.
ഞാൻ ആദ്യം പറഞ്ഞതു പോലെ, ഭരണഘടനയും, നിയമ പുസ്തകങ്ങളും, പിന്നെ പാഠപുസ്തകങ്ങളും, മുഖ്യധാരാ മാധ്യമങ്ങൾ പോലും അവതരിപ്പിക്കുന്ന ഉദാത്ത-മിഥ്യകൾക്കപ്പുറമുള്ള നമ്മുടെ സംവിധാനത്തിലെ വിചിത്ര യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുക. കനക സിംഹാസങ്ങളിൽ കയറിയിക്കുന്ന ശുനകന്മാരേയും ശുംഭന്മാരേയും തുറന്നു കാണിക്കുക. കപട-ജനാധിപത്യ നാട്ടുനടപ്പുകളിലെ ഫ്യൂഡലിസത്തെ ചോദ്യം ചെയ്യുക. അധികാരത്തിൽ പിന്തുടർച്ചക്കാരും കൂട്ടുപ്രതികളുമായ യു.ഡി.എഫിനും, കമ്മ്യൂണിസ്റ്റു പാർട്ടിക്കും, ബി.ജെ.പിക്കും ഒരിക്കലും മിണ്ടാനാവാത്ത റാഡിക്കൽ സത്യങ്ങൾ വിളിച്ചു പറയുക. അപ്പോൾ ജനങ്ങളുടെ മനസ്സായിരിക്കും നാം വിളിച്ചു പറയുന്നത്. അപ്പോൾ ജനങ്ങൾ പാർട്ടിയിലേക്ക് ഒഴുകും. അവരെ കൈകാര്യം ചെയ്യാൻ വലിയൊരു സംവിധാനം തന്നെ വേണ്ടി വരും.
എന്നാൽ പാർട്ടിയുടെ ഏറ്റവും നല്ല കാലത്ത്, പാർട്ടിക്കു സൗജന്യമായി മാധ്യമ ശ്രദ്ധയും പ്രൈംടൈം ന്യൂസ് ചർച്ചാ അവസരങ്ങളും കിട്ടിയിരുന്ന ഡിസംബർ-ജനുവരി മാസങ്ങളിൽ പോലും പാർട്ടിയുടെ കേരളത്തിലെ പ്രതിനിധികൾക്ക് ഇതു സാധിച്ചിട്ടില്ല. അസുലഭമായ ആ അവസരങ്ങളിൽ ഭരണവർഗ്ഗത്തെ പിണക്കാൻ ഭയന്നിട്ടെന്നവണ്ണം ആരേയും നേരിട്ടു വിമർശ്ശിക്കാത്ത ഡിപ്ലോമാറ്റിക്ക് ടെക്സ്റ്റ് ബുക്ക് മറുപടികൾ നൽകി നമ്മുടെ വക്താക്കൾ ജനങ്ങളേയും മാധ്യമങ്ങളേയും വരെ നിരാശപ്പെടുത്തി.

No comments:
Post a Comment