ആം ആദ്മി പാർട്ടിയിലെ കലഹം ഗൗരവമുള്ളതും അപകടകരവുമാവുന്നത് ഇപ്പോഴത്തെ പോരാട്ടം, ഒരുവശത്ത് മധ്യ-ഇടത് രാഷ്ട്രീയമുള്ള ഒരു ചേരിയും, മറുവശത്ത് മധ്യ-വലത് അരാഷ്ട്രീയക്കാരുള്ള ചേരിയും തമ്മിലാവുന്നതാണ്. ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഡൽഹിയിൽ നല്ല ഭരണം കാഴ്ച്ചവക്കുകയെന്നതല്ല, മറിച്ച് ദേശിയതലത്തിൽ ബി.ജെ.പി സർക്കാർ അടുത്ത നാലു വർഷം നടപ്പാക്കാൻ പോകുന്ന തീവ്ര മുതലാളിത്ത നയങ്ങളെ പ്രതിരോധിക്കുക എന്നതാണ്. അതു സാധ്യമാവണമെങ്കിൽ ആം ആദ്മി പാർട്ടിയിൽ രാഷ്ട്രീയ വീക്ഷണമുള്ള ആളുകൾ ഉണ്ടാവണം. ഇടത് ഐഡിയലിസ്റ്റുകളെ അപേക്ഷിച്ച് വലത് അരാഷ്ട്രീയക്കാർ മേധാവിത്വം നേടുന്നത് പാർട്ടിക്ക് ഒരു രാഷ്ട്രീയ വീക്ഷണം തന്നെയില്ലാത്ത അവസ്ഥയിലെത്തിക്കും.
Friday, March 13, 2015
ഇന്ത്യൻ ജയിലുകളിലെ വിചാരണത്തടവുകാർ
ഇന്ത്യൻ ജയിലുകളിൽ 10 വർഷത്തിലേറെയായി വിചാരണ ആരംഭിക്കാതെ കഴിയുന്നത് പതിനായിരത്തിലധി കം പേരാണ് എന്നാണ് ആമ്നെസ്റ്റിയുടെ കണക്ക്. ഇത് ടാഡാ, യു.എ.പി.എ തുടങ്ങിയ ചാർജ്ജുകളിലൊന്നും പെടാത്തവരുടെ കണക്കാണ്. മിക്കവരും കോടതിയിൽ പോവാൻ കഴിവില്ലാത്ത നിർദ്ധനരും നിയമം അറിയാത്തവരും. ഇതിൽ പെറ്റിക്കേസിൽ അകത്തു പോയവരുമുണ്ട്. ലീഗൽ സർവ്വീസസ് അതോറൊട്ടിയൊന്നു ം ഇവരെ കാണാറില്ല. കാരണം എല്ലാം ചട്ടപ്പടി പ്രവർത്തനമാണല്ല ോ.
Subscribe to:
Posts (Atom)