ഏതെങ്കിലും പ്രാദേശിക ഗാനമേള ട്രൂപ്പിനെ വിളിച്ചു പരിപാടി നടത്തിയിരുന്നെങ്കിൽ അവർക്ക് കുറച്ചു പണം കിട്ടിയേനെ, അവർക്കതൊരുപാടു വലിയ അവസരങ്ങൾക്കുള്ള വഴിയൊരുക്കുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ പണം തിരിച്ചുകൊടുത്തതിനു ലാലിനെ പുകഴ്ത്തുന്ന ആരാധകർ ചിന്തിക്കേണ്ടത്, ആദ്യമേ തന്നെ ഈ രണ്ടു കോടി ഓഫർ നിരസിക്കാനും, ആ അവസരം ഏതെങ്കിലും യഥാർത്ഥ പാട്ടുകാർക്ക് നൽകാൻ ആവശ്യപ്പെടാനുമുള്ള മഹത്വം എന്തുകൊണ്ട് അദ്ദേഹം കാണിച്ചില്ല എന്നുള്ളതാണ്.